വാഷിങ്ടന്‍: പാകിസ്ഥാനെതിരെ പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. ഇന്ത്യയില്‍ ആക്രമണം നടത്തിയ ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാന്‍ ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് സംഘടന പറഞ്ഞു.
പാകിസ്ഥാന്‍ നടത്തുന്ന ചതിക്കും വഞ്ചനയ്ക്കും കൃത്യമായി തിരിച്ചടി നല്‍കാത്തതു കൊണ്ടാണ് അവര്‍ ഇപ്പോഴും ഈ നടപടി തുടരുന്നത്. ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക തയാറാകണമെന്ന് യുഎസ് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു കൊണ്ട് സംഘടനയുടെ മുതിര്‍ന്ന അംഗം ബില്‍ റോജിയോ പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വാദം കേള്‍ക്കലിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനു തിരിച്ചടിയുണ്ടാകാനുള്ള കാരണം പാകിസ്ഥാന്‍ താലിബാനു നല്‍കുന്ന പിന്തുണയാണ്. അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അംഗീകരിക്കുന്നില്ലെന്നും ബില്‍ പറഞ്ഞു. ഇതു ശത്രുക്കളുടെ മുന്നേറ്റത്തിനു മാത്രമേ ഉപകരിക്കൂ. സൈനികമായും ബുദ്ധിപരമായും ആക്രമണം നടത്താനുള്ള പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments