Latest NewsIndia

ചുഴലികാറ്റ് ഭീഷണി; ഒഡീഷയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെച്ചു

ഭുവനേശ്വര്‍ : ഫോനി ചുഴലികാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ നാളെ നടത്താനിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവെച്ചു. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും കടപുഴകിയ മരങ്ങള്‍ക്കും ഇടയില്‍പ്പെട്ടാണ് പലരും മരിച്ചത്. 10 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഒഡീഷയില്‍ അങ്കുല്‍, ബാലേശ്വര്‍, ബെഹരാംപുര്‍, ഭുവനേശ്വര്‍, കുടക്, റൂര്‍കേല, സംഭല്‍പൂര്‍ എന്നിവിടങ്ങളിലായി ഏഴ് കേന്ദ്രങ്ങളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button