Latest NewsIndia

ലോകം മറന്ന് കമിതാക്കളുടെ സാഹസികയാത്ര ; വീഡിയോ വൈറൽ

ന്യൂഡൽഹി: പരിസരവും സുരക്ഷയുമൊക്കെ മറന്ന് സാഹസികയാത്ര ചെയ്യുന്ന കമിതാക്കളുടെ വീഡിയോ വൈറലാകുന്നു. ആരെയും ശ്രദ്ധിക്കാതെയുള്ള പ്രണയപ്രകടനങ്ങൾ പലപ്പോഴും അപകടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇപ്പോഴിതാ ഡൽഹിയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിഡിയോയിൽ ബൈക്ക് ഓടിക്കുന്ന യുവാവിനെയും അയാളുടെ മുൻപിൽ ഇന്ധനടാങ്കിന്റെ മുകളിൽ കാൽ അപ്പുറവും ഇപ്പുറവുമിട്ട് ഒരു യുവതി കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു.

യുവതിയെ അപകടകരമായ രീതിയിൽ ഇരുത്തി വളരെവേഗത്തിലാണ് യുവാവ് ബൈക്കോടിക്കുന്നത്.
ന്യൂഡൽഹിയിലെ രജൗരി ഗാർഡനിൽ നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡൽഹിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button