ന്യൂഡഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ലൈംഗികപീഡനാരോപണം ഉന്നയിച്ചതിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ദില്ലി പട്യാല ഹൗസ് കോടതിയില്‍ മൊഴി രേഖപ്പെടുത്തി.
എം ജെ അക്ബര്‍ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ തന്നെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമാണി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഒരു കാലത്ത് അക്ബറിന്റെ സഹപ്രവര്‍ത്തകരായിരുന്ന നിരവധി സ്ത്രീകളാണ് സമാനമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രിയാ രമാണിക്ക് പിന്തുണയുമായി എത്തിയിരുന്നു
അഡ്വ. റെബേക്ക ജോണാണ് കേസില്‍ പ്രിയാ രമാണിക്ക് വേണ്ടി ഹാജരായത്. ഇന്ന് കേസിലെ വിചാരണ നടക്കുന്നതിനിടെ പ്രിയാ രമാണിയുടെ അഭിഭാഷകയുടെ ഒരു ചോദ്യങ്ങള്‍ക്കും എം ജെ അക്ബര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. ‘എനിക്കൊന്നും ഓര്‍മയില്ല’ എന്ന് മാത്രമായിരുന്നു റെബേക്ക ജോണിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള അക്ബറിന്റെ മറുപടി.
ഏഷ്യന്‍ ഏജില്‍ പ്രിയാ രമാണി അക്ബറിന്റെ ജൂനിയര്‍ ആയി ജോലി ചെയ്യാനെത്തിയ കാലത്തെക്കുറിച്ച് ചോദിച്ചതിനും ‘ഓര്‍മയില്ലെ’ന്ന് അക്ബറിന്റെ മറുപടി. അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ എം ജെ അക്ബര്‍ തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളെയെല്ലാം, അപകീര്‍ത്തികരമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. താന്‍ പറഞ്ഞതെല്ലാം സത്യസന്ധമാണെന്നും മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രിയാ രമാണിയും കോടതിയെ അറിയിച്ചു. കേസില്‍ ഇനി മെയ് 20-ന് വാദം തുടരും.പ്രിയാ രമാണിക്ക് പിന്തുണയുമായി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര
Post Your Comments