KeralaLatest News

നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കി ; സർക്കാർ പച്ചക്കൊടി വീശി

തിരുവനന്തപുരം: അനധികൃതമായി നടന്ന നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട്  സർക്കാർ പച്ചക്കൊടി വീശി. സിപിഎം പ്രവർത്തകരുടെ പരിചയക്കാരായ വിവാദ വ്യവസായിയുടെ തമിഴ്നാട്ടിലെ ബിസിനസ് പങ്കാളികളാണ് ഭൂമിയുടെ ഉടമകൾ.

എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ (5.8365 ഹെക്ടർ) ഭൂമി നികത്താനാണു കളക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു വകുപ്പ് അനുമതി നൽകിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉത്തരവ് റദ്ദാക്കിയത്.

നിലം നികത്തിയാൽ കോടികളുടെ വിലയാണു ഭൂമിക്കു ലഭിക്കുക. തരിശിട്ടിരിക്കുന്ന ഭൂമി പോലും പിടിച്ചെടുത്തു കൃഷി ചെയ്യുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണു റവന്യു വകുപ്പിന്റെ ഈ ഒത്തുകളി. കൊച്ചിയിൽ റജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണു ഭൂമി. മുൻപ് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു ഇതെന്നു കളക്ടറുടെ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button