Latest NewsTechnology

നിയമം ലംഘിക്കുന്ന വീഡിയോകള്‍ക്ക് കുരുക്കിടാന്‍ ഗൂഗിള്‍ റെയ്ഡ്

സമൂഹമാധ്യമങ്ങള്‍ വഴി ദിനംപ്രതി നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ഇവയില്‍ സമൂഹത്തിന് ഹാനികരമാകുന്നതും തറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതുമായി നിയമം ലംഘിക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കപ്പെടുന്നുണ്ട്.
സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ കീഴിലുള്ള സര്‍വീസുകളില്‍ കടന്നുകൂടിയ ഇത്തരം ഭീകരരെ നേരിടാന്‍ കോടിക്കണക്കിന് ഡോളറാണ് ഓരോ മാസവും ചിലവാക്കുന്നത്.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കടന്നുകൂടുന്നത് ഈ അടുത്തകാലത്തായി കൂടിയിരിക്കുകയാണ്.ന്യൂസിലന്‍ഡിലെ വെടിവെപ്പ് വിഡിയോ നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പ്രത്യേകം ഉത്തരവ് നല്‍കിയിരുന്നു.2019 ല്‍ ആദ്യത്തെ മൂന്നു മാസം വിവാദമായ പത്ത് ലക്ഷത്തോളം യുട്യൂബ് വിഡിയോകളാണ് റിവ്യൂ ചെയ്തത്. ഇതെല്ലാം റിവ്യൂ ചെയ്തത് ഗൂഗിള്‍ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചായിരുന്നു.ഏപ്രില്‍ 24 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യ മൂന്നു മാസത്തില്‍ ഭീകരവാദം പ്രചരിപ്പിച്ച 90,000 വിഡിയോകള്‍ നീക്കം ചെയ്തുവെന്നാണ് അറിയുന്നത്.

യുട്യൂബിന്റെ നിയമങ്ങള്‍ ലംഘിച്ച വിഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്. യുട്യൂബിനു പിറകെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഭീകരരെ നേരിടാന്‍ വന്‍ നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയ വഴിയുള്ള എല്ലാ നീക്കങ്ങളും ഫെയ്‌സ്ബുക് തടയുന്നുണ്ട്. 2015 ഓഗസറ്റ് ഒന്നു മുതല്‍ 2018 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 14 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ഇത്തരം വീഡിയോകള്‍ നിരീക്ഷിക്കാന്‍ ശക്തമായ മുന്‍കരുതലുകളാണ് ഗുഗിള്‍ സ്വീകരിക്കുന്നതെങ്കിലും പലപ്പോഴും പാളിച്ചകള്‍ പറ്റുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button