വരാപ്പുഴ: പച്ചമീൻ വില കുതിച്ചുയരുന്നു. മീനിന്റെ ലഭ്യത കുറഞ്ഞതോടെ വിൽപ്പനയും കുറഞ്ഞിട്ടുണ്ട്. കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവുമൊക്കെയാണ് മത്സ്യ ലഭ്യത കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കിലോയ്ക്ക് നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വിലയിപ്പോൾ 220 രൂപയാണ്. 120 രൂപയുണ്ടായിരുന്ന അയിലയുടെ വില 240 രൂപയാണിപ്പോൾ. ചൂരയുടെ വില മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 270 രൂപയാണ് ഇപ്പോഴത്തെ വില. കേരയുടെ വില 150- ൽ നിന്ന് 300 ആയി. തീരദേശത്തെ മാർക്കറ്റുകളിൽ സുലഭമായി കിട്ടിയിരുന്ന നാടൻ ചെമ്മീന്റെ വരവും കുറഞ്ഞിട്ടുണ്ട്.
Post Your Comments