Latest NewsInternational

കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങി; യുവതിക്ക് സംഭവിച്ചത്

കാഴ്ച കുറവ് പരിഹരിക്കാന്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഈ കോണ്‍ടാക്ട് ലെന്‍സ് കൊണ്ടുതന്നെ കാഴ്ച ശക്തി നശിച്ചാലോ? കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ നോര്‍ത്ത് കരോനയിലുള്ള ഒരു ഡോക്ടര്‍ പങ്കുവെച്ചിരിക്കുന്നത്.

ആദ്യം വെള്ളപ്പാട പോലെയാണ് കൃഷ്ണമണിയില്‍ നിറം മാറ്റം വന്നത്. പിന്നീട് ചുവപ്പ് നിറമാകുകയും തുടര്‍ന്ന് കണ്ണ് മുഴുവന്‍ പച്ച നിറമാകുകയായിരുന്നു. സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയതാണ് രോഗിക്ക് വിനയായത്. സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ്വെച്ച് കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്ന ചിത്രം ഡോക്ടര്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സ്യൂഡോമോണ’ എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി തിന്നതെന്നും ഡോക്ടര്‍ പറയുന്നു. ഫോക്‌സ് ന്യൂസ് ഉള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കൃഷ്ണമണി ബാക്ടീരിയ ആക്രമണത്തിന് ഇരയായതോടെ ഇവരുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. വേദന ഒഴിവാക്കാന്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംശയമാണെന്ന് ഡോക്ടര്‍ പറയുന്നു.

യുവതി സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങുമായിരുന്നു. ഇതൊരു പാഠമാകണമെന്നും മൃദുലമായ കോണ്‍ടാക്ട് ലെന്‍സ് പോലും കണ്ണില്‍വെച്ച് ഉറങ്ങരുതെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button