Latest NewsKeralaIndia

തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ : ഡി.ജി.പി

കേരളം വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ പുറത്തുനിന്നുള്ളവര്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡി.ജി.പി

തിരുവനന്തപുരം: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചുവെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ ആണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.കേരളം വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ പുറത്തുനിന്നുള്ളവര്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. ലങ്കയില്‍ ആക്രമണം നടത്തിയവര്‍ കശ്മീര്‍, ബംഗളുരു എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേരളത്തില്‍ എത്തിയെന്നാണ് വെളിപ്പെടുത്തല്‍. രാജ്യാന്തര ബന്ധമുള്ള കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എയാണ്. അത്തരമൊരു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കേരള പോലീസിന് കഴിയില്ലെന്നും അത് ശരിയായ നടപടി അല്ലെന്നും ഡി.ജി.പി പറഞ്ഞു.

അതേസമയം ലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുമായി ബന്ധമുള്ളവരെക്കുറിച്ച്‌ 2014 മുതല്‍ തന്നെ രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നതായി ഇന്റലിജന്‍സ് അറിയിച്ചു. എന്‍.ഐ.എയ്ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. സ്‌ഫോടനം നടക്കുന്നതിന് മാസങ്ങള്‍ക്കും മുമ്പും  റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നും അത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button