ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്ന കുഞ്ഞിന്റെ പേരും ഫോനി. ഒഡീഷാ തീരത്ത് ഇന്നലെ ചുഴലിക്കാറ്റ് ആഞ്ഞുവീശുമ്പോൾ മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് ഫോനി എന്ന പെൺകുഞ്ഞ് ജനിച്ചത്. ഇന്നലെ രാവിലെ 11.30 ന് ആയിരുന്നു കുഞ്ഞ് ജനിച്ചത്. റെയില്‍വേയുടെ കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ക്ഷോപ്പിലെ ജോലിക്കാരിയാണ് യുവതി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. നാട് തകർത്ത് ഫോനി വീശിയടിക്കുന്നതിനിടയിലും മനസാന്നിദ്ധ്യം കൈവെടിയാതെ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷ ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയായിരുന്നു.
Post Your Comments