ഹരിദ്വാര്‍: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.
‘ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു’ എന്നായിരുന്നു യെച്ചുരിയുടെ പരാമര്‍ശം.ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.
പാര്‍ലമെന്ററി സിസ്റ്റം ഇലക്ഷന്‍സ് ആന്റ് ഡെമോക്രസി എന്ന വിഷയത്തില്‍ ഭോപാലില്‍ നടന്ന സിംപോസിയത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രസ്താവന.
Post Your Comments