![amit shah-rahul](/wp-content/uploads/2019/05/amit-shah-rahul.jpg)
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഏത് പ്രവര്‍ത്തില്‍ ഏര്‍പ്പെട്ടാലും പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് രാഹുലിനെന്ന് അമിഷ് കുറ്റപ്പെടുത്തി.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്ന് രാഹുല്‍ ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം കാവല്ക്കാരന് കള്ളനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഏറ്റുവാങ്ങും. കോൺഗ്രസിന്റെ വിലയിരുത്തൽ ഇതാണെന്നും രാഹുൽ പറഞ്ഞു.
Post Your Comments