KeralaLatest NewsIndia

പതിനാറുകാരിയെ പീഡിപ്പിച്ച വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ ചുമത്തി

പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച്‌ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പരാതിയിലാണ് കേസെടുത്തത്.

മലപ്പുറം: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്. സി.പി.ഐ.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍, പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച്‌ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പരാതിയിലാണ് കേസെടുത്തത്.

തിരൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പൊലീസ് കേസെടുത്തതോടെ ഷംസുദ്ദീന്‍ ഒളിവില്‍ പോയതായാണ് വിവരം. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരിയാണ് പെണ്‍കുട്ടിയേയും കൂട്ടി ചൈല്‍ഡ് ലൈനിലെത്തി പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ ഈ പരാതി കലക്ടര്‍ക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button