ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തില്‍ പഠനമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. എടമലക്കുടി പഞ്ചായത്തില്‍ ഇതവരെ പാതിവഴിയില്‍ പഠനം നിര്‍ത്തിയത് 121 കുട്ടികളാണ്. ബാലാവകാശ കമ്മീഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. നിരവധി സാഹചര്യങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ പഠനം നികര്‍ത്തുന്നത് എന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രസൗകര്യകുറവ്, സാമ്പത്തിക പ്രശ്നങ്ങള്‍, സ്‌കൂള്‍ സൗകര്യങ്ങളുടെ അഭാവം, അലോട്ട്മെന്റിനെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് കുട്ടികള്‍ പഠനമുപേക്ഷിക്കുന്നതിന് പ്രധാന കാരണം. കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷാണ് ഇത് വ്യക്തമാക്കുന്നത്.
ഇവര്‍ക്കിടയില്‍ പ്രചാരമുള്ള മുതുവാന്‍ ഭാഷയും പുറമെനിന്ന് വരുന്ന അധ്യാപകര്‍ ഉപയോഗിക്കുന്ന തനിമലയാളവും കുട്ടികള്‍ക്കിടയില്‍ പഠനത്തെ ബാധിക്കുന്ന വിഷയമാകുന്നു എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ, വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ഏഴ് അധ്യാപകരും 42 വിദ്യാര്‍ത്ഥികളും ജില്ലാ ശിശു സംരക്ഷണ അംഗങ്ങളും അടങ്ങിയ ടീം മാര്‍ച്ച് 21 മുതല്‍ മൂന്നുദിവസം കൊണ്ടാണ് കുട്ടികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയത്. വീടുകളുടെ എണ്ണം, കുട്ടികളുടെ എണ്ണം കൊഴിഞ്ഞുപോകല്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൊസൈറ്റിക്കുടിയിലും പഞ്ചായത്തിന്റെ വക മുളകുതറയിലും പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളാണ് ഇടമലക്കുടിയിലുള്ളത്. കുടാതെ പരപ്പയാര്‍കുടിയിലും മുളകുതറയിലും ഇടലിപ്പാറക്കുടിയിലും ഏകധ്യാപക വിദ്യാലയങ്ങളുമുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് പതിവായിരിക്കുകയാണ്.
Post Your Comments