മനു അശോകിന്റെ സംവിധാനത്തില്‍ പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉയരെയെ പ്രശംസിച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ് ഉയരെ എന്ന ചിത്രത്തിലൂടെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഉയരെ’ചെറുപ്പക്കാന്‍ കാണേണ്ട ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു-ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്. ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു.
നമ്മുടെ ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകന്‍,നടീനടന്‍മാര്‍.ടെക്‌നീഷ്യന്‍മാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇങ്ങിനെയൊരു ചിത്രമെടുത്ത മൂന്നു യുവതികളെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നില്ല. എത്രയോ മികച്ച സിനിമകള്‍ നമുക്ക് നല്‍കിയ പി.വി ഗംഗാധരന്റെ പുത്രികള്‍ ആണല്ലോ അവര്‍ വിത്തുഗുണം പത്തുഗുണം എന്നല്ലേ പ്രമാണം”
ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരിക്കാര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.
കേരളത്തില്‍ ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്. ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്.
Post Your Comments