ന്യൂഡല്‍ഹി: റംസാന്‍ മാസം പ്രമാണിച്ച് വോട്ടെടുപ്പ് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. മുസ്ലിം മതവിശ്വാസികള്‍ വ്രതം ആചരിക്കുന്ന റംസാന്‍ മാസം മെയ് 5ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.
വ്രതാനുഷ്ഠാനങ്ങളും കൊടുംചടും കാരണം മുസ്ലിം വോട്ടര്‍മാര്‍ക്ക് നീണ്ട നിരയില്‍ നില്‍ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മേയ് ആറ്, 12, 19 തീയതികളില്‍ നടക്കുന്ന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിദേശം നല്‍കണമെന്നാണ് അഭിഭാഷകര്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജലപാനം പോലുമില്ലാതെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് കടുത്ത വേനലില്‍ വോട്ടുചെയ്യാനെത്തുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളൂ. മെയ് 6, മെയ് 12, മെയ് 19 തിയ്യതികളാലായണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Post Your Comments