സുഡാനില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം ശക്തം. ഭരണം സാധാരണക്കാര്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പതിനായിരങ്ങളാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. നിലവില്‍ ഭരണത്തിലിരിക്കുന്ന പട്ടാള നേതാക്കള്‍ അധികാരമൊഴിഞ്ഞ് ഭരണം സാധരണക്കാര്‍ക്ക് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ആദ്യ ഘട്ടത്തില്‍ നിലവിലെ ഭരണകൂടത്തില്‍ പട്ടാളത്തിന്റെ പ്രാധിനിത്യം പകുതിയായി കുറക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഭരണകൂടത്തില്‍ നിന്ന് അനുകൂല നിലപാടുകളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ആവശ്യം ഉന്നയിച്ച് ഭരണസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഡി.എഫ്.സി.എഫ് സഖ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണമാറ്റവും ലക്ഷ്യം വെച്ച് ഡിക്ലറേഷന്‍ ഓഫ് ഫ്രീഡം ആന്‍ഡ് ചേഞ്ച് ഫോഴ്‌സെസ് എന്ന പേരില്‍ സ്ഥാപിതമായ സഖ്യം പുതിയ ഭരണഘടനയുടെ കരട് ട്രാന്‍സിഷന്‍ മിലിറ്ററി കൌണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ പുതിയ ഭരണകൂടം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം ട്രാന്‍സിഷന്‍ മിലിറ്ററി കൗണ്‍സിലിനാണ്.
Post Your Comments