കൊച്ചി:ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ഹോട്ടല്‍ കൊച്ചിയിലൊരുങ്ങുന്നു.അഞ്ച് പേര്‍ ചേര്‍ന്ന് കൊച്ചിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ മുന്നിട്ടു ഇറങ്ങുന്നത്.കാച്ചി കച്ചേരിപ്പടിയിലാണ് ഹോട്ടല്‍ ആരംഭിക്കുക. അഥിതി, സായ, മീനാക്ഷി, പ്രണവ്, പ്രീതി എന്നിവരാണ് ഹോട്ടലിന്റെ അമരക്കാര്‍.
പലപ്പേഴും ഐഡന്റിറ്റി വെളിപ്പെടുന്നതോടെ ട്രാന്‍സ് വ്യക്തികള്‍ക്ക് ജോലിയും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ തങ്ങളുടെ ജീവിതത്തോട് തന്നെയുള്ള ഒരു പോരാട്ടമായാണ് 5പേരും പുതിയ സംരഭത്തെ കാണുന്നത്.
ട്രാന്‍സ് വ്യക്തികള്‍ക്കുള്ള 10 ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് ലഭിച്ചു. പക്ഷേ, സ്ഥലം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അവര്‍ പറയുന്നു. കെട്ടിടത്തിന്റെ വാടക എഴുപതിനായിരം രൂപയാണ്. അതില്‍ മുപ്പതിനായിരത്തോളം രൂപയാണ് ഹോട്ടല്‍ വാടക. മുകളിലത്തെ നിലകളില്‍ യോഗ ക്ലാസ് നടത്താനും ട്രാന്‍സ് വ്യക്തികള്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്.
ഹോട്ടലില്‍ വോളില്‍ നിന്നൊരു ചായ എന്ന ആശയവും അവതരിപ്പിക്കാന്‍ പ്ലാനുണ്ട്. ഒരു വ്യക്തിക്ക് മറ്റൊരാള്‍ക്ക് കൂടി ചായയ്ക്ക് പണം കൊടുക്കാനുള്ള സൗകര്യമാണിത്. പണമില്ലാത്തവര്‍ക്ക് വോളില്‍ നിന്നൊരു ചായ ഓര്‍ഡര്‍ ചെയ്യാം. ചായ മാത്രമല്ല, ഹോട്ടലിലെ മറ്റ് ഭക്ഷണ സാധനങ്ങളും വോളിലൂടെ നല്‍കാനാകുമെന്ന് സംരംഭകര്‍ പറഞ്ഞു.
മുള കൊണ്ടുള്ള വസ്തുക്കളും ജൈവ പച്ചക്കറികളുമാണ് ഹോട്ടലില്‍ ഉപയോഗിക്കുക. മാസത്തിലൊരിക്കല്‍ ഭക്ഷണത്തിന് സംഭാവന മാത്രം സ്വീകരിക്കാനാണ് തീരുമാനം. പാവപ്പെട്ടവര്‍ക്കും സഹായമാകുന്ന രീതിയില്‍ 25 രൂപയ്ക്ക് ഊണ് തരപ്പെടുത്താനും പദ്ധതിയുണ്ട്.
https://www.facebook.com/akhil.mavo1/posts/1921898614582284
Post Your Comments