Latest NewsKerala

മലയാളീ യുവതി നടത്തിയ കോടികളുടെ തട്ടിപ്പ് ; കേരളത്തിൽ തെളിവെടുപ്പ് നടത്തി

കൊല്ലം: ഛത്തീസ്ഗഡില്‍ കോടികളുകളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മലയാളീ വനിത രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലം പവിത്രേശ്വരം കൈതക്കോട്ടുള്ള വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഛത്തീസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന രേഖ.

കേരള പൊലീസിന്റെ സഹായത്തോടെ ഛത്തീസ്ഗഢ് പോലീസാണ് പരിശോധന നടത്തുന്നത്. സസ്‌പെന്‍ഷനിലായ ഡിജിപിയുടെ പേഴ്‌സണല്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു രേഖ. പരിശോധനയില്‍ കോടികളുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതിന്റെ തെളിവ് ലഭിച്ചതായാണ് സൂചനകള്‍.

യുവതിയുടെ ഛത്തീസ്ഗഢിലെ വീട്ടിലും പോലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു.ഛത്തീസ്ഗഢിലും കേരളത്തിലുമായി നിരവധി ഇടങ്ങളിലായി രേഖ ഭൂമിയും വീടുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. റായ്പൂരിലെ ബംഗ്ലാവും കോവളത്ത് വാങ്ങിയ വില്ലയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button