Latest NewsKerala

പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിക്കും. എസ്‌എസ്‌എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ നാലിനാണ്. ജൂണ്‍ 13ന് ക്ലാസ് ആരംഭിക്കും.മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവർക്ക് വിഷയവും സ്കൂളും മാറാനുള്ള അവസരം നൽകുന്നുണ്ട്. ശേഷമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങുന്നത്.

ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും. കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാല്‍ പ്രവേശനം നിശ്ചിതസമയത്ത് പൂര്‍ത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button