![ACCIDENT](/wp-content/uploads/2019/02/accident-uae.jpg)
കാസർഗോഡ് : വാഹനാപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുമ്ബള ബന്ദിയോട് മുട്ടം ദേശിയ പാതയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കരായ നീലേശ്വരം തീര്‍ത്ഥങ്കരയിലെ സതീശന്‍ (33), ഉമേശന്‍ (33) ആദര്‍ശ് (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
ഗള്‍ഫിലേക്ക് പോവുകയായിരുന്ന സുഹൃത്തിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് തിരിച്ച് നീലേശ്വരത്തേക്ക് മടങ്ങവേ കാസര്‍കോട്ട് നിന്നും മംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മംഗ്ലൂരു ഫാദര്‍ മുള്ളേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
Post Your Comments