Latest NewsIndia

‘രാമായണത്തിലും മഹാഭാരതത്തിലും അക്രമമുണ്ടെന്ന യെച്ചൂരിയുടെ പരാമര്‍ശം, സീതാറാം എന്ന പേര് മാറ്റണമെന്ന് ശിവസേന

ശ്രീകൃഷ്ണന്റെ പേരുകാരനായ കനയ്യ കുമാറിന്റെയും പേര് മാറ്റാന്‍ യെച്ചൂരി നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും യുദ്ധവും അക്രമവും നിറഞ്ഞതാണെന്നുള്ള സീതാറാം യെച്ചൂരിയുടെ വിവാദ പ്രസാതാവനയ്ക്ക് മറുപടിയുമായി ശിവസേന. രാമായണവും മഹാഭാരതവും അക്രമത്തിന്റേതാണെങ്കില്‍ ആദ്യം സീതാറാം എന്ന പേര് മാറ്റാന്‍ യെച്ചൂരി തയ്യാറാവട്ടെയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് രാമായണവും മഹാഭാരതവും പകരുന്ന സന്ദേശം. കാപട്യത്തിനു മേല്‍ സത്യം നേടുന്ന വിജയമാണ് രാമായണവും മഹാഭാരതവും പറയുന്നത്.

രാമനും കൃഷ്ണനും അര്‍ജുനനും സത്യത്തിന്റെ പ്രതീകങ്ങളാണ്. രാമായണവും മഹാഭാരതവും അക്രമത്തിന്റേതാണെന്ന് വ്യാഖ്യാനിച്ചവര്‍ നാളെ നമ്മുടെ ജവാന്‍മാര്‍ പാകിസ്ഥാനെതിരെ പോരാടുന്നതിനേയും അക്രമം എന്നായിരിക്കും പറയുക. പാകിസ്ഥാന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെ നാം പ്രതിരോധിക്കുന്നതിനെ എങ്ങനെയാണ് അക്രമം എന്ന് പറയാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ ചിന്താഗതി അദ്ദേഹത്തിന്റെ മാത്രം ചിന്താഗതി ആണ്. ഹിന്ദുക്കളെ ആക്രമിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ആ പ്രസ്താവനയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു .

രാമായണത്തെയും മഹാഭാരതത്തെയും ഹിന്ദു അക്രമമെന്നാണ് യെച്ചൂരി വിശേഷിപ്പിക്കുന്നതെങ്കില്‍ അദ്ദേഹം തന്റെ സീതാറാം എന്ന പേര് മാറ്റണമെന്ന് സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണന്റെ പേരുകാരനായ കനയ്യ കുമാറിന്റെയും പേര് മാറ്റാന്‍ യെച്ചൂരി നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button