തിരുവനന്തപുരം: സ്‌കൂൾ തുറക്കും മുൻപ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളില്‍ എത്തുമെന്ന് അറിയിപ്പ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം നൽകുന്നത്. സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലയായ കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഹാന്‍വീവും, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഹാന്‍ടെക്‌സുമാണ് കൈത്തറി യൂണിഫോം തുണി വിതരണം ചെയ്യുന്നത്.
Post Your Comments