![](/wp-content/uploads/2018/11/arvind_kejriwal.jpg)
ന്യൂ ഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ബിജെപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. ബിജെപി നേതാക്കള്‍ രാജ്യമെമ്പാടുമുള്ള ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണെന്നായിരുന്നു കേജ്രിവാളിന്റെ വിവാദപരമായ ട്വീറ്റ്. ട്വിറ്ററിലൂടെ നേതാക്കള്‍ക്കെതിരെ ആക്ഷേപകരമായ രീതിയില്‍ പോസ്റ്റിട്ടു എന്ന് ആരോപിച്ചാണ് ഡല്‍ഹി കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2018 സെപ്റ്റംബര്‍ 30-നാണ് കേജ്രിവാള് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരുന്നത്. ബിജെപിയുടെ പൂര്‍വാഞ്ചല്‍ മോര്‍ച്ചയിലെ ലീഗല്‍ സെല്‍ കണ്‍വീനറായ രാജേഷ് കുമാറാണ് കോടതി മുമ്പാകെ പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ ഈ മാസം 16-നാണ് വാദം കേള്‍ക്കുന്നത്. അരവിന്ദ് കെജ്രിവാൾ ഇത്തരം നിരന്തരമായ വ്യാജ ആരോപണങ്ങളുടെ പേരിൽ നിരവധി തവണ കോടതി നടപടികളെ നേരിട്ടിട്ടുണ്ട് .
Post Your Comments