India

കോടികളുടെ വില്ല സ്വന്തമാക്കി ഓട്ടോക്കാരൻ; സ്രോതസ് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്

ബെംഗളൂരു ∙‌‌; കോടികളുടെ വില്ല സ്വന്തമാക്കി ഓട്ടോക്കാരൻ, ഐടി ഹബ്ബായ വൈറ്റ്ഫീൽഡിൽ 1.6 കോടി രൂപയുടെ വില്ല സ്വന്തമാക്കിയ ഓട്ടോ ഡ്രൈവർ സുബ്രമണിക്ക്, വരുമാനത്തിന്റെ ഉറവിടം കാണിക്കാനാവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടിസ്.

സുബ്രമണിയുടെ വില്ലയിൽ റെയ്ഡും നടത്തി. ബിജെപി കർണാടക ജനറൽ സെക്രട്ടറിയും മഹാദേവപുര എംഎൽഎയുമായ അരവിന്ദ് ലിംബാവലി ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കളുമായി സുബ്രമണിക്ക് ഇടപാടുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരിശോധനയിൽ വില്ലയിൽ നിന്ന് 7.9 കോടി രൂപ പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആദായ നികുതി ഉദ്യോഗസ്ഥർ ഇതു നിഷേധിച്ചു.വർഷങ്ങൾക്കു മുൻപ് താൻ പങ്കെടുത്ത പൊതു പരിപാടിയിൽ ഓട്ടോ ഡ്രൈവർ പങ്കെടുത്തിട്ടുണ്ടെന്നും അതല്ലാതെ ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നും ലിംബാവലി പറഞ്ഞു

സുബ്രമണി ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമുള്ള ആളാണെന്നും വലിയ വില്ല വാങ്ങിയതിൽ സംശയം തോന്നിയ പ്രദേശവാസികളാണ് കഴിഞ്ഞ മാസം ആദായ നികുതി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ബാങ്ക് വായ്പയെടുക്കുന്നതിനു പകരം 1.6 കോടി രൂപ പണമായി നൽകിയാണത്രെ വില്ല സ്വന്തമാക്കിയത്. ബെംഗളൂരുവിൽ ഭിന്നശേഷിയുള്ളവർക്കായി സ്കൂൾ നടത്തുന്ന ഓസ്ട്രേലിയൻ സ്വദേശിനി ലോറി തനിക്കു സമ്മാനമായി നൽകിയതാണ് വില്ലയെന്നാണ് ഇയാളുടെ അവകാശവാദം. ഒരിക്കൽ മഴക്കാലത്ത് വാഹനം കിട്ടാതെ വിഷമിച്ച ലോറിയെ താനാണ് വീട്ടിലെത്തിച്ചത്. നല്ല സുഹൃത്തുകളായ ശേഷം തന്റെ കഷ്ടപ്പാട് തിരിച്ചറിയ ലോറി, വില്ല സമ്മാനിക്കുകയായിരുന്നു. സുബ്രമണിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ബെനാമി ഭൂമി ഇടപാട് സംബന്ധിച്ചാണ് നോട്ടിസയച്ചതെന്നും ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ലോറി ഇയാൾക്കു പണം നൽകിയിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button