Latest NewsInternational

പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം

വത്തിയ്ക്കാന്‍ സിറ്റി : പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം . മുടിവെട്ടുകാരുടെയും സൗന്ദര്യസംരക്ഷണ സേവനം ചെയ്യുന്നവരോടുമാണ് മാര്‍പാപ്പയുടെ ഉപദേശം. പുണ്യവാളനായ സെന്റ് മാര്‍ട്ടിന്‍ ഡെ പോറെസിന്റെ തിരുനാളില്‍, ജോലിക്കിടെയുള്ള പരദൂഷണം അവസാനിപ്പിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവര്‍ക്ക് ഉപദേശം നല്‍കിയത്. ബാര്‍ബര്‍മാരുടെയും ബ്യൂട്ടീഷന്മാരുടെയും കൂട്ടായ്മയിലെ 230 അംഗങ്ങളാണ് തിങ്കളാഴ്ച വത്തിക്കാനില്‍ മാര്‍പാപ്പയെ കണ്ട് അനുഗ്രഹം തേടിയത്.

ക്രിസ്തീയ നന്മകള്‍ പിന്തുടരാനും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുമാണു സെന്റ് മാര്‍ട്ടിന്‍ ഡെ പോറെസിന്റെ ജീവിതം വിവരിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. ഇത്തരം തൊഴിലിടങ്ങളില്‍ സ്വാഭാവികമായും സംഭവിക്കാവുന്ന പരദൂഷണമെന്ന പ്രലോഭനത്തില്‍ വീണുപോകരുത്- മാര്‍പാപ്പ ഉപദേശിച്ചു.

സെന്റ് മാര്‍ട്ടിന്‍ ഡെ പോറെസ് മുടിവെട്ടുകാരുടെ മാത്രമല്ല, സങ്കരവംശത്തില്‍ ജനിച്ചവരുടെയും സത്രം നടത്തിപ്പുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂടി പുണ്യവാളന്‍. പെറുവിലെ ലിമയില്‍ 1579 ഡിസംബര്‍ 9നു ജനിച്ച സെന്റ് മാര്‍ട്ടിന്‍ പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. 1639 നവംബര്‍ 3നു മരിച്ചു. 1962 ല്‍ വിശുദ്ധനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button