പയ്യന്നൂര്‍: വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെ ഈ വിരലുകളുടെ ഭാഗത്ത് പൊള്ളൽ ഉണ്ടാകുകയായിരുന്നു. ബിന്ദുവിനെ കുടാതെ മറ്റ് ആളുകള്‍ക്കും വോട്ട് മഷിയില്‍ നിന്നും പൊള്ളലേറ്റ വാര്‍ത്ത മുൻപ് പുറത്തുവന്നിരുന്നു. മഷിപുരട്ടുന്നതിനിടെ കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ എ ആല്‍ബിന്റെ വിരലുകള്‍ക്കും പൊള്ളലേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നൽകുവാന്‍ ഒരുങ്ങുകയാണ് ആല്‍ബിന്റെ മാതാപിതാക്കള്‍.
Post Your Comments