KeralaLatest NewsElection 2019

കള്ളവോട്ട്; ചീമേനി സ്വദേശിയായ യുവാവിനെതിരെ ഇന്ന് കേസെടുക്കാന്‍ സാധ്യത

കാസര്‍കോട്: തൃക്കരിപ്പൂര്‍ ചീമേനിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെതിരെ ഇന്ന് കേസെടുക്കാന്‍ സാധ്യത. ചീമേനി സ്വദേശിയായ ശ്യാം കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ 48-ാം നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്തെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്യാം കുമാറിനെതിരെ കേസെടുക്കുന്നത്.

ചീമേനിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയത്തോടെ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വരണാധികാരികൂടിയായ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ പിലാത്തറയില്‍ കേസെടുത്തതിന് പിറകെയാണ് ശ്യാം കുമാറിനെതിരെ കേസ് എടുക്കാനും ഉദ്യഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button