കോഴിക്കോട്: നാദാപുരത്ത് നിന്ന് ബോംബ് ശേഖരം പിടികൂടി. നാദാപുരം ചേലക്കാട് ഫയര്‍ സ്റ്റേഷന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്.ചേലക്കാട്ടെ മൂസ വണ്ണത്താന്‍കണ്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോംബ് ശേഖരം കണ്ടെത്തിയത്.
രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. ബോംബ് ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments