ന്യൂഡല്‍ഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതിന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തിയതായി എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരൺ. കമ്പനിയുടെ നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇത്തരമൊരു നിർദേശം. ചില ഉദ്യോഗസ്ഥര്‍ കമ്പനിയെ താഴ്ത്തിക്കെട്ടുന്ന നിലയില്‍ മാധ്യമങ്ങളോട് സംസാരിച്ചതായും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് തീരുമാനമെന്നും അമൃത സരണ്‍ വ്യക്തമാക്കി.
Post Your Comments