നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതല്‍ ആണോ എന്നത് സംബന്ധിച്ച തീരുമാനമാണ് അറിയിക്കുക.തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.
കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കും. മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പകര്‍പ്പിന് അവകാശം ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതിയിലുള്ളത്. മെമ്മറിക്കാര്‍ഡിനെ സംബന്ധിച്ച് എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രിം കോടതി ഇന്നലെ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments