ഇടുക്കി: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ നൂറുരൂപ ബാബുവിന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
നൂറുരൂപ നല്‍കിയയാളെയും തിരിച്ചറിഞ്ഞില്ല. ബാബു കള്ളനോട്ട് ഇരിട്ടി പോലീസിന് കൈമാറി. അതെ സമയം മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു.പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
Post Your Comments