KeralaLatest News

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജ രേഖ നിര്‍മിച്ച സംഭവം: അടിയന്തര വൈദിക സമിതിയോഗം ചേരുന്നു

കൊച്ചി: കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ നിര്‍മിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതി യോഗം ചേരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെ എറണാകുളം ബിഷപ് ഹൗസിലാണ് യോഗം.

മുന്‍ വൈദിക സമിതി അംഗമായ ഫാദര്‍ ആന്റണി പൂതവേലില്‍ വൈദികര്‍ക്കെതിരായി ഉന്നയിച്ച ആരോപണം യോഗത്തില്‍ മുഖ്യ വിഷയമാകും. ഫാദര്‍ ആന്റണി പൂതവേലിന്റെ നടപടി വൈദിക സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികരുടെ ആരോപണം.

ഫാദര്‍ പോള്‍ തേലക്കാടിനെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച വൈദികനെതിരെ നടപടി വേണമെന്ന് ഇവര്‍ യോഗത്തില്‍ ആവശ്യപ്പെടും. എന്നാല്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജ രേഖ നിര്‍മ്മിച്ചതില്‍ ഫാദര്‍ പോള്‍ തേലക്കാട് അടക്കമുള്ളവര്‍ക്ക് മുഖ്യ പങ്കുണ്ടെന്ന നിലപാടിലാണ് ഇപ്പോഴും ഫാദര്‍ ആന്റണി പൂതവേലില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button