തിരുവനന്തപുരം:സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യത. സംസ്ഥാനത്ത് വേനല്‍ മഴയോടൊപ്പം ഉച്ചയ്ക്ക് രണ്ടു മുതല്‍ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് രണ്ടു മുതല്‍ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും കുട്ടികളെ രക്ഷിതാക്കള്‍ വിലക്കണം. വൈദ്യുത ഉപകരണങ്ങളുടെ കേബിളുകള്‍ രാത്രി കാലങ്ങളില്‍ ഊരിയിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാര് കാണുമ്ബോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകരുത്. മഴക്കാറ് കണ്ടു വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പോയ വീട്ടമ്മമാരില്‍ കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി ചില റിപ്പോർട്ടുകളുണ്ട്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരനന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
Post Your Comments