NewsIndia

പ്രിയങ്കക്കെതിരെ അധിക്ഷേപവുമായി സ്മൃതി ഇറാനി

 

അമേഠി: എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേ പരമാര്‍ശവുമായി ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. സംസ്‌ക്കാരമുള്ള കുടുംബങ്ങളിലുള്ളവര്‍ കുട്ടികളെ പ്രിയങ്കാ ഗാന്ധിയുടെ അടുത്തുപോകാന്‍ അനുവദിക്കരുതെന്നായിരുന്നു സ്മൃതി ഇറാനിയുടെ അധിക്ഷേപം. കഴിഞ്ഞ ദിവസം ചൗകിദാര്‍ തോര്‍ ഹേ(കള്ളന്‍ കാവല്‍ക്കാരന്‍ തന്നെയാണ്) മുദ്രാവാക്യം മുഴക്കി ഉത്തര്‍പ്രദേശിലെ കുട്ടികള്‍ പ്രിയങ്ക ഗാന്ധിയെ വരവേറ്റതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സ്മൃതി. പ്രിയങ്കയാണ് കുട്ടികളോട് മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായി സ്മൃതി ആരോപിച്ചു.

കുട്ടികളോട് മോശമായി സംസാരിക്കാന്‍ പ്രിയങ്ക ആവശ്യപ്പെടുകയായിരുന്നു. പ്രിയങ്ക കുട്ടികളെ ദുരുപയോഗം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ കുട്ടികള്‍ എന്ത് പാഠമാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളുകയെന്ന് ചിന്തിക്കണമെന്നും സ്മൃതി പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ സമയത്താണ് പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയായിരുന്നു ഒരുപറ്റം കുട്ടികള്‍ കള്ളന്‍ കാവല്‍ക്കാരന്‍ തന്നെയാണെന്ന് മുദ്രാവാക്യം വിളിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. വീഡിയോ വൈറലായതിന് പിന്നാലെ കോണ്‍ഗ്രസ് കുട്ടികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു. പ്രിയങ്കാ ഗാന്ധി ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

കുട്ടികള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധി ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണമാണെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം പ്രിയങ്ക ഗാന്ധിയെ കാണാന്‍ ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button