ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ശങ്കര്‍സിംഗ് വഗേല. ‘പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ആര്‍.ഡി.എക്‌സ് നിറച്ച വണ്ടിയില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നതായും’ വഗേല ആരോപിച്ചു. ‘ബാലാകോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.’
‘200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു അന്താരാഷ്ട്ര ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാലാകോട്ട് വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയാണ്. അത് സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ചതാണെന്നും’ ശങ്കര്‍സിംഗ് വഗേല പറഞ്ഞു.തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ തീവ്രവാദം ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിരവധി തീവ്രവാദി ആക്രമണങ്ങളാണ് ഉണ്ടായതെന്നും വഗേല പറഞ്ഞു.
Post Your Comments