ചെന്നൈ: തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളിൽ എൻഐഎ റെയ്ഡ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശ്രീലങ്കൻ മാതൃകയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുരുന്നുവെന്ന കസ്റ്റഡിയിലുള്ള ഭീകരൻ റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ റെയ്ഡ്. എൻഐഎയുടെ കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘമാണ് കുംഭകോണം, കാരക്കൽ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. തൗഹീദുമായി ബന്ധമുള്ള 3 ശ്രീലങ്കക്കാരെ എൻ ഐഎ കസ്റ്റഡിൽ എടുത്തതായാണ് സൂചന.
നേരത്തെ റിയാസിന്റെ വീട്ടിൽ എൻഐഎ സംഘം പരിശേധന നടത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചതിലൂടെയാണ് ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. ഇതോടൊപ്പം ഐ എസിലെ മലയാളി ഭീകരൻ അബ്ദുൾ റാഷിദുമായി റിയാസ് അബൂബക്കറിന് അടുത്ത ബന്ധമായിരുന്നെനും, ഐഎസിലേക്ക് അബ്ദുൾ റാഷിദ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന കാല ഘട്ടത്തിലും ഇരുവരും ആശയ വിനിമയം നടത്തിയിട്ടുണ്ട്.
തീവ്ര മത പ്രഭാഷകൻ സാക്കിർ നായിക്കുമായും, ശ്രീലങ്കൻ സ്ഫോടന ആസൂത്രകനെന്ന് കരുതുന്ന സഫ്രാൻ ഹാഷിമുമായും ഇയാൾ അനുഭാവം പുലർത്തിയിരുന്നുവെന്നും എൻഐഎയ്ക്ക് ലഭിച്ച തെളിവുകളിൽ നിന്ന് വ്യക്തമായിരുന്നു.ശ്രീലങ്കയിൽ നടന്നതുപോലുള്ള ചാവേർ ആക്രമണങ്ങൾ കേരളത്തിൽ നടത്താൻ കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കർ അടങ്ങിയ സംഘം പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
തൃശൂർ പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ, ആയിരങ്ങൾ പങ്കെടുക്കുന്ന മത ചടങ്ങുകൾ എന്നിവയായിലേതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാൻ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നു.
Post Your Comments