മലപ്പുറം: മുസ്ലീം ലീഗ് കൗണ്‍സില്‍ യോഗം ഇന്ന്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരിഹരിക്കാനാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കള്‍ വിമതയോഗം ചേര്‍ന്നിരുന്നു. വിമതയോഗം ചേര്‍ന്ന നേതാക്കളോട് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് യോഗം ചേരുക.
Post Your Comments