പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാൻ തയ്യാറായി കെടിഎം. RC 125എന്ന മോഡൽ ജൂണില്‍ തന്നെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. RC 200 അടിസ്ഥാനമാക്കിയാകും ഈ മോഡലിന്റെയും നിർമാണം. 125 ഡ്യൂക്കിലെ അതെ എഞ്ചിനാകും RC 125നു കരുത്ത് പകരുക. 124.7 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിൻ 9,250 rpm-ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള RC 125, ഡ്യൂക്ക് 125 പതിപ്പുകള്‍ക്ക് ഇന്ത്യന്‍ പതിപ്പുകളെക്കാൾ 0.4 bhp അധികം കരുത്ത് സൃഷ്ടിക്കാൻ സാധിക്കുന്നു.
WP അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും മോണോ-ഷോക്കുകള്‍ പുറകിലും സസ്പെന്‍ഷനും, മുന്നില്‍ 300 mm ഡിസ്‌ക്കും പുറകില്‍ 230 mm ഡിസ്‌ക്കും ബ്രേക്കിങ്ങും കൈകാര്യം ചെയ്യുന്നു. നിലവില്‍ ഒറ്റ ചാനല്‍ എബിഎസാണുള്ളത് വൈകാതെ തന്നെ കോര്‍ണറിംഗ് എബിഎസും കമ്പനി ബൈക്കില്‍ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. 17 ഇഞ്ചാണ് കെടിഎം അലോയ് വീലുകള്‍. കെടിഎം RC 125 -ന്റെ എക്സ്ഷോറൂം വില 1.4 ലക്ഷം രൂപ പ്രതീക്ഷിക്കാം.
Post Your Comments