Latest NewsIndia

ഫോനി ഭീഷണി ; എട്ട് ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കാനൊരുങ്ങി സർക്കാർ

ഫോനി ചുഴലിക്കാറ്റ് അതി തീവ്രരൂപം ഭാവിച്ച് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന അറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. വ്യാഴാഴ്ചയോടെ കരയിലേക്ക് കടക്കുമെന്ന പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് ജീവാപായങ്ങൾ ഉണ്ടാക്കാതിരിക്കുവാൻ എട്ട് ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കുന്നത്.വിദേശസഞ്ചാരികളോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്.

മണിക്കൂറിൽ 200 കിലോമീറ്റർ ബംഗാൾ ഉൾക്കടലിലൂടെ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഒഡിഷയിലും പരിസര പ്രദേശങ്ങളിലും അതി തീവ്ര മഴക്ക് കാരണമാകുമെന്നാണ് കരുതുന്നത്.അടുത്ത 24 മണിക്കൂറിനുള്ളിൽ മണ്ണിടിച്ചിലുകളും പ്രതീക്ഷിക്കുന്നു.താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിതമായ ക്യാമ്പുകളിലേക്കും സ്കൂൾ കെട്ടിടങ്ങളിലേക്കും മാറ്റുന്ന പ്രക്രിയകൾ ദ്രുതഗതിയിൽ നടക്കുകയാണ്.ഇതിനായി ട്രെയിനും ബസ്സും ബോട്ടുകളും ഉൾപ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് വരികയാണ്.’നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ പേരെയും മാറ്റി പാർപ്പിക്കുന്ന നടപടികൾ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന്’ ഒഡീഷ ദുരിതാശ്വാസ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button