Latest NewsIndia

ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ രഹസ്യ തുരങ്കം നിര്‍മിക്കുന്നു

ന്യൂഡല്‍ഹി : ചൈനയെ തറപ്പറ്റിയ്ക്കാന്‍ ഇന്ത്യ പുതിയ പദ്ധതി തയ്യാറാക്കുന്നു. ചൈനീസ് ആക്രമണം ഉണ്ടായാല്‍ അതിനെ ശക്തമായി പ്രതിരോധിയ്ക്കാനും ഇന്ത്യയ്ക്ക് മുന്നേറ്റം നടത്താനും വേണ്ടിയാണ് പുതിയ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനായി ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ രഹസ്യ തുരങ്കം നിര്‍മിക്കാനൊരുങ്ങുകയാണ്.

രഹസ്യ സൈനിക നീക്കത്തിനു വേണ്ടിയാണ് ബ്രഹ്മപുത്ര നദിക്കടിയില്‍ കൂടി തുരങ്കപാത നിര്‍മിക്കാനൊരുങ്ങുന്നത്. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ ദിഷ്ട തുരങ്ക പാതയുടെ നീളം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടില്‍കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ ; 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍ മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തിന് എളുപ്പത്തില്‍ വിധേയമാകും. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തില്‍ കൂടി രഹസ്യമായി ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button