തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. ഏപ്രില്‍ 30 ന് ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്.
ഇക്കഴിഞ്ഞ ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഇന്ത്യയില്‍ വിവാഹസീസണ്‍ എത്തിയതു മൂലമായിരുന്നു സ്വര്‍ണവില വര്‍ദ്ധിച്ചത്. ഏപ്രില്‍ 25 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. ഏപ്രില്‍ ഒന്‍പതിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഏപ്രില്‍ 21 നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,272.46 ഡോളറാണ് ഇന്നത്തെ നിരക്ക്.
Post Your Comments