![](/wp-content/uploads/2019/05/money.jpg)
ദുബായ് : യുഎഇ വനിതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണത്തട്ടിപ്പ് നടത്തിയ പ്രവാസി പിടിയിൽ. 873,000 ദിർഹം രൂപയാണ് ഇയാൾ സ്വന്തമാക്കിയത്.ഇന്ത്യക്കാരനായ യുവാവാവിന് ദുബായ് കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
29 വയസുകാരനായ യുവാവ് യുവതിയുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് പണം തട്ടുകയായിരുന്നു. യുവതിയുടെ പേരിൽ യുവാവ് സിം കാർഡ് എടുക്കുകയും ചെയ്തു.പണത്തട്ടിപ്പ് ,വഞ്ചന, വ്യാജ രേഖകൾ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ കോടതി ശിക്ഷിച്ചത്.ജയിൽ ശിക്ഷ പൂർത്തിയാക്കിയതിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.
2017 ഡിസംബറിലാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. യുവതിയുടെ വ്യജ ഒപ്പിട്ട് വ്യജ പവർ ഓഫ് അറ്റോർണി യുവാവ് നിർമിച്ചിരുന്നു.
Post Your Comments