തിരുവനന്തപുരം : കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും. ആകെ 329 സെന്‍ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ ഡൽഹി,മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്‍ററുകളുണ്ടാവും.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.രാവിലെ 9.30ന് മുൻപ് തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് പരീക്ഷാ കട്രോളർ നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാർഡ് തടഞ്ഞ് വച്ചിരുന്നവർക്ക് ഉപാധികളോട് അത് ലഭ്യമാക്കി കഴിഞ്ഞു.
Post Your Comments