ആലുവ : ജോലിക്കിടെ നഗരസഭാ ജീവനക്കാരന്‍ മദ്യപിച്ചു അടിവസ്ത്രമിട്ട് ബഹളം വെച്ചു.വിവിധ സെക്ഷന്‍ ഓഫീസുകളില്‍ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ഇയാള്‍ പിന്നീട് പ്രധാന കവാടത്തില്‍ നിന്ന് ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ അടിവസ്ത്രം മാത്രം ധരിച്ച് കിടക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കൾ എത്തിയാണ് ഇയാളെ അവിടെനിന്നും കൊണ്ടുപോയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. പോക്കറ്റടി കേസില്‍ പ്രതിയായ മറ്റൊരു നഗരസഭാ ജീവനക്കാരന്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.
Post Your Comments