ബംഗളൂരു: മദ്യ ലഹരിയില്‍ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. സ്ഥിരമായി കാട്ടാനാകള്‍ ഇറങ്ങാറുള്ള പ്രദേശമായിരുന്നു ഡോഡി. കഴിഞ്ഞ ദിവസം കാടിറങ്ങിയ ആറ് കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫോറസ്റ്റ് ജീവനക്കാര്‍ നടത്തുതത്തിനിടെയാണ് സംഭവം. ഇതിനിടെയാണ് രാജു ഇവര്‍ക്കൊപ്പം കൂടിയത്. ഒപ്പം വരരുതെന്ന് ജീവനക്കാര്‍ താക്കീത് നല്‍കിയിട്ടും രാജു കേട്ടില്ല. നിരവധി പേര്‍ ആനകളെ ഓടിക്കുന്നത് കാണാന്‍ ചുറ്റും കൂടുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ബഹളം കേട്ട് പ്രകോപിതരായ ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞു.
അതോടെ ജനം ചിതറിയോടി. രംഗം ശാന്തമായ ശേഷമാണ് രാജു കൂടെയില്ലത്ത കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശേഷം നടത്തിയ അന്വേഷണത്തില്‍ മുഖത്ത് പരിക്കേറ്റ് ചേരവാര്‍ന്ന നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് പരിക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന ചുഴറ്റി എറിയുകയായിരുന്നുവെന്ന് കണ്ടുനിന്ന ഗ്രാമവാസികള്‍ പറയുകയായിരുന്നു. രാജു ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments