Latest NewsKerala

നടപ്പാതയിലൂടെ ബസ് ഓടിച്ചു ; ഡ്രൈവർക്കെതിരെ കടുത്ത നടപടി

കോട്ടയം : നടപ്പാതയിലൂടെ ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് ആർടിഒ റദ്ദാക്കി.തിരക്കേറിയ സമയത്ത് റോഡിന്റെ ഇടതുഭാഗത്തു കൂടി ഓവർടേക്ക് ചെയ്ത് കാൽനടപ്പാതയിലൂടെ ബസോടിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്.

കോട്ടയം – വടവാതൂർ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസിലെ ഡ്രൈവറുടെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ 27നു കഞ്ഞിക്കുഴിയിലുണ്ടായ സംഭവത്തെ തുടർന്നാണ് നടപടി. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് ആർടിഒയ്ക്കു റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

കോട്ടയം നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ കുറ്റകൃത്യങ്ങളിൽ 200 ഡ്രൈവർമാരുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. പ്രധാന കവലകളിൽപോലും ബസ് ഡ്രൈവർമാർ ട്രാഫിക് സിഗ്നൽപോലും പാലിക്കാറില്ലെന്നാണ് ഓട്ടോ, കാർ, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുടെ പ്രധാന പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button