തിരുവനന്തപുരം: പ്രമുഖ വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ സന്ദീപാനന്ദഗിരിയും പഭാഷകന് ഡോ.എന്‍ ഗോപാലകൃഷ്ണനും തമ്മിലുണ്ടായ വാക്ക് പോര് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചര്‍ച്ചയ്ക്കിടെ തന്നെ ഗോപാലകൃഷ്ണന് ഷിബു എന്ന് വിളിച്ചതിന് സന്ദീപാനന്ദ ഗിരി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അല്പ സമയത്തേയ്ക്ക് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തിനു ശേഷം താന്‍ സന്ദീപാനന്ദഗിരിയെ ഷിബുവെന്നു വിളിച്ചതിനുള്ള കാരണം വ്യക്തമാക്കുകയാണ് ഡോ.എന്‍ ഗോപാലകൃഷ്ണന്. ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാമി എന്ന് വിളിക്കാനുള്ള യോഗ്യയില്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ പേരായ ഷിബു എന്ന് വിളിച്ചത്. അതില്‍ അദ്ദേഹം പ്രകോപിതനായത് എന്തിനെന്ന് അറിയില്ലെന്നും ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു കൂടാതെ ചാനല്‍ ചര്‍ച്ചക്കിടയിലും അതിന് ശേഷവും നടന്ന സംഭവങ്ങളും വീഡിയോയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വീഡിയോ കാണാം:
https://www.facebook.com/SanaathanaDharmam/videos/1103033799880788/
Post Your Comments