
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതിയായ ദിലീപിനു നല്‍കണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നതാണ് മാറ്റിയത്. ദ
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായില്ല. ഇതോടെ വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായി പരിശോധിച്ചുവേണം ഉത്തരം പറയാനെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments