
പാമ്പാടി : ബസുകള്‍ കൂട്ടിയിടിച്ച് അപകടം , അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ ബസിനു പിന്നില്‍ മറ്റൊരു ബസിടിച്ചാണ് അപകടം. അപകടത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരി അനുപ്രിയയെ (40) ഗവ.താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30യോടെ വെള്ളൂര്‍ 7ാം മൈല്‍ ജംക്ഷനിലായിരുന്നു അപകടം.റാന്നിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കറ്റുവെട്ടിയില്‍ ബസ് ആളെ ഇറക്കുന്നതിനിടെ കറുകച്ചാലില്‍ നിന്നു കോട്ടയത്തേക്ക് വന്ന സെന്റ് മരിയ ബസാണ് പിന്നിലിടിച്ചു അപകടമുണ്ടാക്കിയത്.
നിര്‍ത്തിയ ബസിനെ മറികടന്നു പോകാന്‍ തുടങ്ങുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വാഹനം വരുന്നത് കണ്ട് വെട്ടിച്ചതാണ് അപകട കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു. രണ്ട് ബസിലെയും യാത്രക്കാര്‍ക്കാണ് നിസ്സാര പരുക്കേറ്റത്. അപകടത്തെ തുടര്‍ന്നു ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. പരുക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി ഗതാഗത പ്രശ്‌നം പരിഹരിച്ചു
Post Your Comments